തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

വിവേകത്തെ വിഴുങ്ങുന്ന വികാരങ്ങള്‍


കൃഷ്ണ അയ്യേര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നതോടെ വാളെടുത്തു തുള്ളി ചിന്തിക്കാതെ ചാടിക്കയറി അഭിപ്രായങ്ങള്‍ പറയുന്നവരോട് രണ്ടു വാക്ക് ....

എത്ര കുട്ടികളെ പോലും പോറ്റാന്‍ സ്രോതസ്സുള്ളവര്‍ - എത്ര വേണമെങ്കിലും പെറ്റു കൂട്ടട്ടെ എന്ന് പറയുമ്പോള്‍,  ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ മരിക്കും വരെ അവന്‍ അവന്റെ കുടുംബം സമ്പാദിച്ച പൈസ ചിലവാക്കി മാത്രമാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കുന്നത് വിവരമില്ലായ്മയാണ് കാണിക്കുന്നത്.. തന്റെ ജീവിത കാലയളവില്‍ മനുഷ്യന്‍ ഉപയോഗിച്ച് നശിപ്പിക്കുന്ന പ്രകൃതി വിഭവങ്ങള്‍, പൊതു സ്രോതസ്സുകള്‍, എന്നിവ, എത്ര ഭീമമാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു മനുഷ്യന്‍ അധികമായി consume  ചെയ്യുന്ന സ്രോതസ്സുകള്‍ മറ്റുള്ള പിറന്നു വീഴുന്ന സഹജീവികളുടെ അവസരങ്ങളെയും കൂടുതല്‍ വിലയേറിയതും കടിനതരവും ആക്കും എന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം ...

അപ്പോള്‍ ഈ നടക്കുന്ന ബോധമില്ലാത്ത സൂകരപ്രസവങ്ങളുടെ ബാധ്യത ഏറ്റെടുക്കേണ്ടത് കുടുംബം മാത്രമല്ല സമൂഹം കൂടിയാണ്... പ്രാണവായു പോലും ദുര്‍ലഭം ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്രയും resource deficient  ആയ ഒരു സംസ്ഥാനമായ കേരളത്തിന്‌ ഇത് എത്രത്തോളം അനുപെക്ഷനീയമയിരിക്കുമെന്നു വികാരം കൊള്ളാതെ ചിന്തിക്കുക്ക...

ഞാന്‍ എന്റെ കുടുംബം, എന്റെ ജാതി, എന്റെ മതം എന്നാ സങ്കുചിത ചിന്ത മാത്രം പുലര്‍ത്തുന്നവര്‍ക്ക് ഇടക്കൊക്കെ ഭാവി തലമുറ, പൊതു സമൂഹം എന്ന മാതൃകയില്‍ മാറ്റി ചിന്തിക്കയും ആവാം.. പിന്നെ കര്‍ശനം നിയമം വഴി വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുക എന്നൊക്കെ പറയുന്നതും ശരിയാണെന്നും എനിക്ക് അഭിപ്രായമില്ല ... രണ്ടു തല്ല് കിട്ടിയേ ചുമട് ചുമക്കൂ എന്നുള്ള കഴുതകളുടെ ചന്തിക്കിട്ട് രണ്ടു കൊട്ടുന്നതില്‍ വലിയ തെറ്റുന്ടെന്നും ഞാന്‍ കരുതുന്നില്ല...

ഇനി അതല്ല  ഒരു സര്‍ക്കാര്‍ സഹായവും പറ്റാതെ, എത്ര കുട്ടികളെ പോലും പോറ്റാന്‍ തക്ക സാമ്പത്തിക ബലം തങ്ങള്‍ക്കുണ്ട് എന്ന് കരുതുന്ന മാതാപിതാക്കള്‍, സര്‍ക്കാര്‍ ഓഹരിയില്‍ വരുന്ന പൊതു ആനുകൂല്യങ്ങള്‍ - സര്‍ക്കാര്‍ ജോലി, സംവരണം, കണ്‍സെഷന്‍, ഇളവുകള്‍ എന്നിവ കൂടി വേണ്ടെന്നു വെക്കാനുള്ള മര്യാദ കാണിക്കണം...

ഇതിനെല്ലാം പുറമേ അദ്ദേഹം മറ്റൊരു നിര്‍ദേശം കൂടി വെച്ചിരുന്നതായി വായിച്ചു ... വിവാഹ മോചന കേസുകള്‍ കോടതിയുടെ പുറത്തുള്ള ഒരു സംവിധാനത്തിലേക്ക് മാറ്റുവാന്‍... അതും വളരെ radical  ആയ ഒരു ആശയമാണ് .... കറുത്ത കോട്ടിട്ട നിയമജ്ഞരുടെ കുരുക്കുകളില്‍ നിന്നും ദാമ്പത്യം എന്ന വ്യക്തി ബന്ധം ഒരു വ്യത്യസ്ത സംവിധാനത്തിലൂടെ വീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ചിന്തിക്കേണ്ട ഒരു ആശയം തന്നെ തന്നെ... നിയമത്തിന്റെ കുരുക്കില്‍ കുടുങ്ങി ശ്വാസം മുട്ടി കഴിയുന്ന പല ദമ്പതികള്‍ക്കും അത് ആശ്വാസമാവാന്‍ വഴിയുണ്ട് .... അത് എളുപ്പത്തില്‍ ബന്ധം മുറിക്കാന്‍ മാത്രമുള്ള ഒരു വേദിയായി മറ്റാതിരുന്നാല്‍

ഇനി കൃഷ്ണ അയ്യെരുടെ അച്ഛന് പറയുന്നവരോട് ഒരു വാക്ക് - അദ്ധേഹത്തിന്റെ അച്ഛന്‍ ജീവിച്ചിരുന്ന കാലത്തില്‍ നിന്നും സമൂഹം ഒട്ടേറെ മുന്‍പോട്ടു (പിന്നോട്ടോ?) പോയിട്ടുണ്ട് ... അപ്പോള്‍ ഉണ്ടായിരുന്ന ചിന്താഗതിയില്‍ നിന്നും ഒരു മാടവും പാടില്ല എന്ന് പറയുന്നവന്‍ കമ്പ്യൂട്ടര്‍ വലിച്ചു കളഞ്ഞു താളിഒലകളില്‍ കുറിക്കട്ടെ ...

അഭിപ്രായങ്ങളൊന്നുമില്ല: